ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. സി.ബി.ഐ കോടതിയിൽ ചിദംബരത്തെ ഹാജരാക്കും. കഴിഞ്ഞ 2 ആഴ്ചയായി ചിദംബരം തിഹാർ ജയിലിലാണ്. ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനെ ചിദംബരം എതിർത്തേക്കും. കേസിൽ ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ സി.ബി.ഐ പൂർത്തിയാക്കിയിരുന്നു.
എന്നാൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജാമ്യത്തിനായി ചിദംബരം ഹൈക്കോടതിയെ സമീപിച്ചതിനാൽ തത്കാലം ഇഡി കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ല. തിങ്കളാഴ്ചയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക.