2020-ന്റെ ആദ്യ പകുതിയില്‍ 5 ജി ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഏപ്രില്‍-ജൂണ്‍ മാസത്തിലാണ് 5 ജി സ്പെക്‌ട്രം ലേലം ചെയ്യാന്‍ തയ്യാറെടുക്കുന്നത്.
ആഗോളതലത്തില്‍ പത്ത് 5 ജി മോഡലുകള്‍ വിപണിയിലെത്തിക്കുമെന്നാണ് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷവോമി അറിയിച്ചിട്ടുള്ളത്. ഓപ്പൊ, വിവോ, വണ്‍പ്ലസ്, സാംസങ് എന്നീ കമ്ബനികള്‍ 2020-ല്‍ 5 ജി അവതരിപ്പിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2020-ല്‍ 4 ജി, 5 ജി വേരിയന്റുകള്‍ വരുമെങ്കിലും 2021-ല്‍ മാത്രമേ 5 ജി വില്പന ഉയരുകയുള്ളൂ. ഈ വര്‍ഷം 15 ലക്ഷം 5 ജി ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കുമെന്നാണ് ഗവേഷണ സ്ഥാപനമായ ടെക് ആര്‍ക്ക് പറയുന്നത്. യു.എസ്., ഓസ്‌ട്രേലിയ, യൂറോപ്പ് വിപണിയില്‍ സാംസങ്, വണ്‍ പ്ലസ്, ഹുവാവേ, വിവോ, ഓപ്പൊ, ഷവോമി, മൈക്രോമാക്സ് എന്നിവ മുന്‍പേതന്നെ 5 ജി ഫോണുകള്‍ വില്‍ക്കുന്നുണ്ട്.