India National

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോപ് വേ റോത്തക്കിൽ

അടൽ ടണലിന് പിന്നാലെ ഇന്ത്യയിലെ ദൈർഖ്യമേറിയ റോപ് വേയും റോത്തക്കിൽ. 8.1 കിലോമീറ്റർ ദൈർഘ്യമുള്ളതാകും റോപ് വേ. ഒരു മണിക്കൂറിൽ 1500 പേർക്ക് യാത്ര ചെയ്യാൻ പാകത്തിലാണ് റോപ് വേ.

ലേമണാലി പാതയിൽ അടൽ ടണലിനപ്പുറവും അത്ഭുതങ്ങൾ കാത്തിരിക്കുകയാണ്. ഇന്ത്യയിലെ ദൈർഖ്യമേറിയ റോപ് വേ റോത്തക്കിൽ യാഥാർത്ഥ്യമാകും. 8.1 കിലോമീറ്റർ ദൈർഘ്യമുള്ളതാകും നിർദ്ധിഷ്ട റോപ് വേ. ഒരു മണിക്കൂറിൽ റോപ് വേയിലൂടെ 1500 പേർക്ക് യാത്ര ചെയ്യാം. 2024 ൽ ആകും റോപ് വേ കമ്മീഷൻ ചെയ്യുക.

540 കോടി ചെലവുവരുന്ന പദ്ധതിക്ക് പ്രവർത്തനാനുമതിയായി. റോത്തക് റോപ് വേയുടെ മേൽനോട്ടത്തിൽ പിപിപി വ്യവസ്ഥയിലാണ് റോപ് വേ നിർമ്മാണം. ഹിമാചൽപ്രദേശ് സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായാണ് റോപ് വേ നിർദേശിച്ചതെന്ന് റോത്തക് റോപ് വേ മാനേജിംഗ് ഡയറക്ടർ അമിതാബ് ശർമ്മ അറിയിച്ചു.

മണാലിയുടെ ആകാശക്കാഴ്ചകൾ പകർന്നു നൽകുന്ന റോപ് വേ വരുമ്പോൾ വിനോദ സഞ്ചാരത്തിന് അത് വലിയ നേട്ടമകും നൽകുകയെന്നാണ് പ്രതീക്ഷ.