കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.86 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 23.43 ലക്ഷമായി. 20.70 ലക്ഷം സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതുവരെ 33.90 കോടി സാംപിളുകൾ പരിശോധനക്ക് വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു.
3660 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,18,895 ആയി. 2,59,459 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയത്. ആകെ 2,48,93,410 പേർ രാജ്യത്ത് ഇതുവരെ കോവിഡ് രോഗ മുക്തി നേടി. 90.34 ആണ് രാജ്യത്തെ രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 20,57,20,660 പേരെ വാക്സിനേഷന് വിധേയമാക്കി.
അതേസമയം ഇന്നലെ രാജ്യത്ത് 2,11,298 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 3,847 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിരുന്നു.