ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി കണക്കാക്കി. ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്.മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താൻ മുടി നീട്ടി വളർത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും അവർ പറയുന്നു. നീളമുള്ള മുടി ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകൾക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും ലോക റെക്കോർഡ് സ്വന്തമാക്കിയ സന്തോഷത്തിനിടയിൽ സ്മിത അഭിപ്രായപ്പെട്ടു.1980 -കളിൽ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്മിത തന്റെ മുടി നീട്ടി വളർത്തി തുടങ്ങിയത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, സ്മിത സാധാരണയായി ആഴ്ചയിൽ രണ്ട് തവണ മാത്രമാണ് മുടി കഴുകുന്നത്.കഴുകൽ, ഉണക്കൽ, സ്റ്റൈലിംഗ് എന്നിവ ഉൾപ്പെടെയുള്ള മുടിയുടെ പരിചരണത്തിനായി ഓരോ തവണയും 3 മണിക്കൂർ വരെയാണ് ഇവർ ചെലവഴിക്കാറ്.
Related News
മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം; അടച്ചുപൂട്ടല്‍ അടുത്തമാസവും തുടരുമെന്ന് ഉദ്ദവ് താക്കറെ
രാജ്യത്ത് ആശങ്കയുയര്‍ത്തി കോവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ ആറായിരത്തിലധികം പുതിയ കേസുകളും 154 മരണവും രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗബാധിക്കുന്നവരുടെ എണ്ണം 7000ന് അടുത്തെത്തി. തുടർച്ചയായി അഞ്ചാം ദിവസവും 6000ന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. രോഗപരിശോധന കൂടിയതാണ് രോഗവർധന നിരക്ക് കൂടുതൽ രേഖപ്പെടുത്താൻ കാരണമെന്ന് ഐസിഎംആര്‍ അറിയിച്ചു 6977 പുതിയ കേസും 154 […]
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി. ആസാദിനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് തിഹാര്‍ ജയിലിനു മുന്നിലെത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാ മസ്ജിദില്‍ ധര്‍ണ നടത്തിയ ആസാദ്, കഴിഞ്ഞ 26 ദിവസമായി ജയിലിലായിരുന്നു. അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിന് ഇന്നലെയാണ് ഡല്‍ഹി തീസ് ഹസാരെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു മാസം ഡല്‍ഹിയില്‍ തങ്ങരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കവെ ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഡീഷണല്‍ സെഷന്‍സ് കോടതി […]
അലിഗഡ് മാറ്റി ‘ഹരിഗഡ്’ ആക്കണം; യുപിയില്‍ വീണ്ടും പേരുമാറ്റ നീക്കം; പ്രമേയം പാസായി
യുപിയിലെ പ്രശസ്ത നഗരമായ അലിഗഢ് പേര് മാറ്റാനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച് നീക്കങ്ങള്‍ നടത്തുന്നത് അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷനാണ്. അലിഗഢിന്റെ പേര് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്പ്പറേഷൻ ബോര്‍ഡാണ് പാസാക്കിയത്. എൻ.ഡി ടി.വിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാൻ നിർദ്ദേശിച്ചത്. അലിഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ ഈ നിർദ്ദേശം പാസായി. ഇനി ഈ നിർദേശം സർക്കാരിന് അയക്കും. ഉടൻ ഭരണാനുമതി ലഭിക്കുമെന്ന് […]