India

വളർത്തുനായയെ ചേർത്ത് പിടിച്ച് റിഷഭ്; സഹായം തേടി വിദ്യാർത്ഥി

റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ യുക്രൈനിൽ കുടുങ്ങിയ നൂറ് കണക്കിന് വിദ്യാർത്ഥികൾ സഹായത്തിനായി അഭ്യർത്ഥിക്കുകയാണ്. വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഓപറേഷൻ ഗംഗയെന്ന രക്ഷാ ദൗത്യം ഊർജിതമായി പുരോഗമിക്കുകയാണ്. എന്നാൽ കേന്ദ്ര സർക്കാർ തനിക്കാവശ്യമായ എൻഒസി നൽകാത്തതിനാൽ താനും തന്റെ വളർത്തുനായയും യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഡൽഹി സ്വദേശിയായ റിഷഭ് കൗശിക്. ( Indian refuses to leave Ukraine without pet dog )

ഖാർകിവ് നാഷ്ണൽ യൂണിവേഴ്‌സിറ്റിയിലെ റേഡിയോ ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിാണ് റിഷഭ്. നാട്ടിലേക്ക് വരാനായി ഫെബ്രുവരി 27ന് വിമാനം ബുക്ക് ചെയ്തിരുന്നു റിഷഭ്. അതിനായി ഖാർകിവിൽ നിന്ന് തലസ്ഥാനമായ കീവിൽ റിഷഭും വളർത്തുനായ മാലിബുവും എത്തി. യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ റിഷഭ് കീവിൽ അകപ്പെട്ടിരിക്കുകയാണ്.