2023 ആകുമ്പോഴേക്കും റെയില്‍വേ ലൈനുകള്‍ പൂര്‍ണ്ണമായും വൈദ്യുതീകരിക്കാന്‍ പദ്ധതി വരുന്നു. പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ പ്രതിവര്‍ഷം 13,500 കോടി രൂപയുടെ ലാഭമുണ്ടാക്കാനാകുമെന്നാണ് കണക്കു കൂട്ടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തന്നെ 30,964 റൂട്ട് കിലോമീറ്റര്‍ വൈദ്യുതീകരിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇനി 38,000 റൂട്ട് കിലോമീറ്റര്‍ കൂടി ബാക്കിയുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം നാലിലൊന്നായി കുറക്കാനിരിക്കുന്നതിനെടെയാണ് പുതിയ തീരുമാനം. നിലവില്‍ 200 അംഗങ്ങളുള്ള ബോര്‍ഡിന്‍റെ അംഗസംഖ്യ 150 ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡയറക്ടർ തസ്തികയിലും മുകളിലുമുള്ള 50 പേരെ വിവിധ മേഖലകളിലേക്ക് സ്ഥലം മാറ്റാനാണ് തീരുമാനം. റെയില്‍വേയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി 100 ദിന പരിപാടിയില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഇക്കാര്യം നേരത്തെ പ്രഖ്യാച്ചിരുന്നു.