ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ തടവിലാക്കിയ ഇറാന്‍ കപ്പലിലുള്ള ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരായ ജി.വി നിധി, അനില്‍ നൌട്ടിയാല്‍, ഡി.പി സിംഗ് എന്നിവരാണ് കപ്പലിലെത്തി 24 ഇന്ത്യക്കാരെ സന്ദര്‍ശിച്ചത്.
മോചനത്തിനായി ഇന്ത്യ ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ ജീവനക്കാരെ അറിയിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 28 പേരാണ് കപ്പലിലുള്ളത്. സിറിയയിലേക്ക് എണ്ണയുമായി പുറപ്പെട്ട കപ്പല്‍ ജൂലായ് നാലിനാണ് ബ്രിട്ടന്‍ പിടികൂടി തടവിലാക്കിയത്. ഇതേ തുടര്‍ന്ന് ബ്രിട്ടന്റെ ഒരു കപ്പല്‍ ഇറാനും പിടികൂടുകയുണ്ടായി.