India National

2030-ൽ ഉപയോഗത്തിന്റെ നാലിലൊന്ന് എണ്ണ ഇന്ത്യ ഉത്പാദിപ്പിക്കും; ഹർദീപ് സിംഗ് പുരി

ഇന്ത്യൻ പെട്രോളിയം വ്യവസായം അവസരത്തിന്റെ കൊടുമുടിയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി . 2030ൽ ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 25 ശതമാനവും രാജ്യത്ത് ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ പ്രതിദിനം അഞ്ച് ദശലക്ഷം ബാരൽ പെട്രോളിയമാണ് ഉപയോഗിക്കുന്നത്. അത് മൂന്ന് ശതമാനം വർധിക്കുകയാണ്. ഇത് ആഗോള ശരാശരിയായ ഒരു ശതമാനത്തേക്കാൾ കൂടുതലാണ്. മൂന്ന് ദിവസത്തെ സൗത്ത് ഏഷ്യൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോളിലെ എത്തനോൾ മിശ്രിതം 2013ൽ 0.67 ശതമാനത്തിൽ നിന്ന് 2022 മേയിൽ 10 ശതമാനമായി വർധിച്ചു. 2050ൽ പ്രകൃതിവാതകത്തിന്റെ ആവശ്യം അഞ്ചിരട്ടിയായി വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.