ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില് ഇടപെടുന്നത് പാക്കിസ്താന് അവസാനിപ്പിക്കണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്. പാക് നേതാക്കളുടെ കശ്മീര് സംബന്ധിച്ച പ്രകോപനപരമായ പ്രസ്താവനകള് പ്രതിഷേധാര്ഹമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള് ശാന്തമാണ്. ജമ്മു കശ്മീരിലെ സമ്പൂര്ണ വികസനമാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Related News
കുട്ടനാട് സീറ്റിനെ ചൊല്ലി എന്സിപിയില് തര്ക്കം തുടരുന്നു
കുട്ടനാട് സീറ്റിനെ ചൊല്ലി എന്സിപിയില് തര്ക്കം തുടരുന്നു. സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തില് തീരുമാനമെടുക്കില്ലെന്ന് എൻസിപി നേതൃത്വം അറിയിച്ചു. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്ന് മാണി സി കാപ്പന് പറഞ്ഞു. കൊച്ചിയില് നേതൃയോഗം നടക്കുന്ന ഹാളിന് സമീപം നേതൃത്വത്തിനെതിരെ പോസ്റ്ററുകള് പതിച്ചിരുന്നു. കുട്ടനാട് സ്ഥാനാർഥി ചർച്ച യോഗത്തിന്റെ അജണ്ടയിലില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. അതേ സമയം മാണി സി കാപ്പൻ വിഭാഗം കുട്ടനാട് സീറ്റ് വിഷയം യോഗത്തിൽ ഉന്നയിക്കും. തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ തോമസിനെ […]
ആളുകള് ജാക്കറ്റും പാന്റ്സും ഇടുന്നില്ലേ, പിന്നെ ഇവിടെയെന്ത് സാമ്പത്തിക മാന്ദ്യമെന്ന് ബി.ജെ.പി എം.പി
ഈ രാജ്യത്തെ ജനങ്ങള് ജാക്കറ്റും പാന്റ്സും വാങ്ങി ധരിക്കാന് കഴിവുള്ളവരാണെന്നും അതുകൊണ്ട് തന്നെ ഇവിടെ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളില്ലെന്നും ബി.ജെ.പി എം.പി വീരേന്ദ്ര സിങ്. ഉത്തർപ്രദേശിലെ ബല്ലിയയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.പി. “മാന്ദ്യം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ മുണ്ടും ഷര്ട്ടുമിട്ട് നടക്കുമായിരുന്നു, കോട്ടും ജാക്കറ്റും ധരിക്കില്ലായിരുന്നു. മാന്ദ്യം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ വസ്ത്രങ്ങളും പാന്റുകളും പൈജാമയും വാങ്ങുമായിരുന്നില്ല”.- വീരേന്ദ്ര സിങ് പറഞ്ഞു. മെട്രോകള് മാത്രമല്ല ഗ്രാമങ്ങളുടെ കൂടി രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്ത് ഡല്ഹി, മുംബൈ, ചെന്നൈ, […]
പാലാ സീറ്റിന്റെ കാര്യത്തില് വിട്ടുവീഴ്ചകള്ക്ക് തയ്യാറായി ജോസഫ് വിഭാഗം
ചെയര്മാന് സ്ഥാനത്തിന്റെ കാര്യത്തില് വിട്ടുവീഴ്ചകള്ക്ക് ഇല്ലെങ്കിലും പാലാ സീറ്റിന്റെ കാര്യത്തില് വിട്ടുവീഴ്ചകള്ക്ക് തയ്യാറായി ജോസഫ് വിഭാഗം. കെ. എം മാണിയുടെ സീറ്റില് ആര് മത്സരിക്കണമെന്ന കാര്യം ജോസ് വിഭാഗത്തിന് തീരുമാനിക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. അതേസമയം ചെയര്മാനെ തെരഞ്ഞെടുത്ത സംസ്ഥാന സമിതിക്കെതിരെ കൂടുതല് പേര് പരാതിയുമായി എത്തുന്നുണ്ട്. ചെയര്മാന് സ്ഥാനം വിട്ട് നല്കാത്ത സാഹചര്യത്തില് പാലാ സീറ്റില് ആവശ്യം ഉന്നയിച്ച് ജോസ് വിഭാഗത്തെ സമ്മര്ദ്ദത്തിലാക്കാനുളള നീക്കം ജോസഫ് വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാല് യു.ഡി.എഫ് ഇടപെട്ടതോടെ […]