India National

ഇ​ന്ത്യ-​യു​.കെ വി​മാ​ന ​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു

ഇ​ന്ത്യ​യി​ൽ​നി​ന്നും യു.​കെ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ജ​നു​വ​രി എ​ട്ട് മു​ത​ൽ വി​മാ​ന​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി​യാ​ണ് അ​റി​യി​ച്ച​ത്. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവച്ചത്.

ജ​നു​വ​രി 23വ​രെ ഓ​രോ ആ​ഴ്ച​യി​ലും 15 വി​മാ​ന​ങ്ങ​ൾ വീ​ത​മാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​കും സ​ർ​വീ​സ്. സർവീസുകളുടെ വിശദാംശങ്ങൾ ഡി.ജി.സി.എ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി​സം​ബ​ര്‍ 22 മു​ത​ൽ ഡി​സം​ബ​ര്‍ 31 വ​രെ​യാ​യി​രു​ന്നു വി​ല​ക്ക്. പി​ന്നീ​ട് ഇ​ത് ജ​നു​വ​രി എ​ട്ട് വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു.