2023-ൽ വൻ ശമ്പള വർധനവിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ 2023ലും ശമ്പള വർധനവിൽ വലിയ കുറവുണ്ടാകുമെന്ന് വർക്ക്ഫോഴ്സ് കൺസൽട്ടൻസി ഇന്റർനാഷണൽ (ഇ.സി.എ) നടത്തിയ സർവേയിൽ പറയുന്നു. ശമ്പളം വർധിക്കുമെന്ന് സർവ്വേ പ്രവചിക്കുന്ന 37 രാജ്യങ്ങളിൽ ആദ്യത്ത എട്ടെണ്ണം ഏഷ്യൻ രാജ്യങ്ങളാണ്.
68 രാജ്യങ്ങളിലെയും നഗരങ്ങളിലെയും 360-ലധികം മൾട്ടിനാഷണൽ കമ്പനികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ECA സാലറി ട്രെൻഡ് സർവേ ഫലം. ആഗോളതലത്തിൽ 37 ശതമാനം രാജ്യങ്ങളിലും വേതന വർധനവ് ഉണ്ടാകുമെന്നാണ് സർവേയിൽ പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം കൂടുതൽ ബാധിച്ചത് യൂറോപ്പിനെയാണ്. ഇവിടെ ശരാശരി ശമ്പളനിരക്ക് 1.5 ശതമാനം കുറയും.
2000ൽ സർവേ ആരംഭിച്ച ശേഷം യു.കെയിലെ ജീവനക്കാർക്ക് വലിയ തിരിച്ചടിയാണുണ്ടായത്. യു.എസിൽ 2023-ൽ പണപ്പെരുപ്പം കുറയുന്നത് മൂലം ഒരു ശതമാനം ശമ്പള വർധനവിന് കാരണമാകും.
2023-ൽ ശമ്പള വർധനവ് പ്രവചിക്കപ്പെടുന്ന മികച്ച 10 രാജ്യങ്ങൾ:
- ഇന്ത്യ (4.6 ശതമാനം)
- വിയറ്റ്നാം (4.0 ശതമാനം)
- ചൈന (3.8 ശതമാനം)
- ബ്രസീൽ (3.4 ശതമാനം)
- സൗദി അറേബ്യ (2.3 ശതമാനം)
- മലേഷ്യ (2.2 ശതമാനം)
- കംബോഡിയ (2.2 ശതമാനം)
- തായ്‌ലൻഡ് (2.2 ശതമാനം)
- ഒമാൻ (2.0 ശതമാനം)
- റഷ്യ (1.9 ശതമാനം)
2023ൽ ശമ്പള വർധനവിൽ ഏറ്റവും താഴെയുള്ള അഞ്ച് രാജ്യങ്ങൾ:
- പാകിസ്താൻ (-9.9 ശതമാനം)
- ഘാന (-11.9 ശതമാനം)
- തുർക്കി (-14.4 ശതമാനം)
- ശ്രീലങ്ക (-20.5 ശതമാനം)
- അർജന്റീന (-26.1 ശതമാനം)