India National

തേജസ് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും

തേജസ് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി സ്വകാര്യ പങ്കാളിത്തം ക്ഷണിക്കും. റെയില്‍ പാതകള്‍ക്കരികില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 27000 കിലോമീറ്റര്‍ റെയില്‍പാത വൈദ്യുതീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

2024നകം 6000 കിലോമീറ്റര്‍ പുതിയ ഹൈവേ നിര്‍മ്മിക്കും. 2500 കിലോമീറ്റര്‍ ഹൈവേ, 900 കിലോമീറ്റര്‍ സാമ്പത്തിക കോറിഡോര്‍, 200 കിലോമീറ്റര്‍ തീരദേശ കോറിഡോര്‍ എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍.