ജനുവരി മാസത്തിൽ ഇന്ത്യയുടെ റീറ്റെയിൽ പണപ്പെരുപ്പം 6.01% ആയി ഉയർന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ അനുമാനമായിരുന്ന ആറ് ശതമാനത്തെയാണ് ഇത് മറികടന്നത്. കൺസ്യൂമർ ഉൽപ്പന്നങ്ങൾ, ടെലികോം എന്നീ മേഖലയിലെ വിലക്കയറ്റമാണ് ചില്ലറ വിലക്കയറ്റത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ഡിസംബറിൽ 5.66% ആയിരുന്നു. സമാനമായി, ഭക്ഷ്യവിലപ്പെരുപ്പം ഡിസംബറിലെ 4.05 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 5.43 ശതമാനമായി ഉയരുകയും ചെയ്തു.
Related News
ലാത്തൂര്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചു
ലാത്തൂര്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ജില്ലാ വരണാധികാരി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉസ്മാനബാദ് ജില്ലാ വരണാധികാരി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലാത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സെെനികരുടെ പേര് പറഞ്ഞ് മോദി വോട്ട് ചോദിച്ചതിനാണ് വരണാധികാരി തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്തെ കന്നി വോട്ടർമാർ, ബലാക്കോട്ടിൽ എയർസ്ട്രെെക്ക് നടത്തിയ സെെനികർക്ക് വേണ്ടി തങ്ങളുടെ ആദ്യ വോട്ട് വിനിയോഗിക്കാൻ തയ്യാറുണ്ടോ എന്ന് ചോദിച്ച മോദി, പുൽവാമയിൽ വീരമൃത്യു വരിച്ച സെെനികർക്ക് വേണ്ടിയും വോട്ട് […]
ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യ കാന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച പശ്ചാത്തലത്തിലാണ് ഹർജി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം, ബംഗാളിൽ ഡോക്ടറെ മര്‍ദിച്ചവർക്കെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ. ബംഗാളിൽ നിന്നുള്ള അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഹർജിക്കാരൻ.
തമിഴ്നാടിനെ വിറപ്പിച്ച് ബുറേവി: 13 മരണം, ആയിരത്തിലധികം വീടുകളും തകർന്നു
തമിഴ്നാടിന്റെ തീരദേശ മേഖലയിൽ വ്യാപക നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റും. കാറ്റ് ഇനിയും തീരം തൊട്ടിട്ടില്ലെങ്കിലും അതിശക്തമായ മഴയാണ് തമിഴ്നാടിന്റെ വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയത്. 13 മരണമാണ് ഇതുവരെ റിപ്പോർട്ടു ചെയ്തത്. നിവാർ ചുഴലിക്കാറ്റിന്റെ നാശനഷ്ടത്തെ കുറിച്ച് പഠിയ്ക്കാനായി കേന്ദ്രസംഘം ഇന്ന് ചെന്നൈയിൽ എത്തും. കാഞ്ചീപുരത്ത് അഞ്ച് പേരും കടലൂരിൽ മൂന്നു പേരും കുംഭകോണത്ത് രണ്ടു പേരും ചെന്നൈ, കള്ളാകുറിച്ചി, തഞ്ചാവൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. വീട് തകര്‍ന്നും ഒഴുക്കില്‍പ്പെട്ടും പത്ത് പേരും ഷോക്കേറ്റ് മൂന്ന് പേരുമാണ് […]