ഏറ്റവും പുതിയ കണക്കനുസരിച്ച് 4 ലക്ഷത്തി നാല്‍പ്പതിനായിരത്തി 215 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്
രാജ്യത്ത് ദിവസേന കോവിഡ് ബാധിക്കുന്നവരുടെ എണ്ണം പതിനയ്യായിരത്തിലേക്ക്. മരണസംഖ്യ പതിനാലായിരം കടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 4 ലക്ഷത്തി നാല്‍പ്പതിനായിരത്തി 215 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണത്തിലുള്ള വർദ്ധന തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,933 പേർക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ 312.ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 4,40, 215 ആയി ഉയർന്നു. മരിച്ചത് 14,011 പേർ. ചികിത്സയിൽ കഴിയുന്നത് 1,78,014 പേരാണ്.എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. 2,48,190 പേർക്ക് രോഗം മാറി. അതായത് 56.37%. കഴിഞ്ഞ ദിവസത്തേക്കാൾ ഒരു ശതമാനം കൂടുതൽ. ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. 1,35,000 അധികം പേർക്ക് രോഗം.രണ്ടാം സ്ഥാനത്ത് തമിഴ്നാടിന് മറികടന്നുകൊണ്ട് ഡൽഹിയെത്തി.
അറുപത്തി രണ്ടായിരത്തിലധികം രോഗികൾ. ഗുജറാത്തും യുപി യുമാണ്,നാലും അഞ്ചും സ്ഥാനങ്ങളിൽ. രോഗപരിശോധനയുടെ കാര്യത്തിൽ വൻവർധനവാണുള്ളത്. ഐ.സി.എം.ആറിന്‍റെ പുതിയ കണക്കനുസരിച്ച് ഇതുവരെ 73 ലക്ഷത്തി 37 ആയിരത്തി 716 പേരെ പരിശോധിച്ചു.പ്രതിദിന കണക്ക് 1,87,223 ആണ്. രോഗബാധയുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത് തുടരുകയാണ്. അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുകളിൽ.