രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ അര ലക്ഷത്തിന് മുകളില്‍ തുടരുന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളില്‍ നേരിയ വര്‍ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,321 പേര്‍ മരിച്ചു.
അതേസമയം, ഡെല്‍റ്റ പ്ലസ് വൈറസ് പടര്‍ന്നു പിടിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലായി 40 ലധികം പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പുതിയ വകഭേദം മൂന്നാം തരംഗത്തിന് കാരണമാകും എന്നതിന് തെളിവുകളില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍
അതിനിടെ വാക്‌സിനുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉയര്‍ന്നു. വാക്‌സിന്റെ ഫലപ്രാപ്തി, ഇടവേളകള്‍ കൂട്ടിയത് തുടങ്ങിയവയില്‍ അടക്കമായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ചോദ്യങ്ങള്‍. വാക്‌സിനേഷനെ സംശയത്തിന്റെ ദൃഷ്ടിയില്‍ നിര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് തെറ്റെന്ന് ഭരണകക്ഷി അംഗങ്ങള്‍ മറുപടി നല്‍കി. തര്‍ക്കത്തെതുടര്‍ന്ന് സമിതി യോഗം നടപടികള്‍ പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിനായുള്ള പാര്‍ലമെന്ററി സമിതിയുടെ യോഗത്തിലായിരുന്നു നാടകീയരംഗങ്ങള്‍.