India National

മോദി നിർമിത ദുരന്തങ്ങള്‍ അക്കമിട്ട് നിരത്തി രാഹുല്‍

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുമെന്നും വരുന്ന മൂന്നു പാദത്തിൽ വൻ താഴ്ചയിലേക്ക് പോകുമെന്നും ചൂണ്ടിക്കാട്ടിയുള്ള എസ്.ബി.ഐയുടെ റിപ്പോർട്ട്

മോദി നിർമിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണംവിട്ട് ഓടുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ആ​റ് പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. ട്വി​റ്റ​റി​ലൂ​ടെ എ​ണ്ണം പ​റ​ഞ്ഞാ​യി​രു​ന്നു രാ​ഹു​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

  1. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ജി​.ഡി​.പി വ​ള​ർ​ച്ച നെ​ഗ​റ്റീ​വ് 23.9 ശ​ത​മാ​നം​
  2. നാ​ല്‍​പ​ത്തി​യ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന തൊ​ഴി​ല്‍ ഇ​ല്ലാ​യ്മ നി​ര​ക്ക്
  3. പ​ന്ത്ര​ണ്ട് കോ​ടി തൊ​ഴി​ല്‍ ന​ഷ്ടം
  4. സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്രം ജി​.എ​സ്.ടി കു​ടി​ശി​ക ന​ല്‍​കു​ന്നി​ല്ല
  5. ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന കോ​വി​ഡ് പ്ര​തി​ദി​ന വ​ര്‍​ധ​ന
  6. അ​തി​ര്‍​ത്തി​ക​ളി​ല്‍ വി​ദേ​ശ ശ​ക്തി​ക​ളു​ടെ ക​ട​ന്നു ക​യ​റ്റം

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുമെന്നും വരുന്ന മൂന്നു പാദത്തിൽ വൻ താഴ്ചയിലേക്ക് പോകുമെന്നും ചൂണ്ടിക്കാട്ടിയുള്ള എസ്.ബി.ഐയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. കൂടാതെ, ലഡാക്ക് അതിർത്തിയിൽ ചൈന കടന്നുകയറാൻ വീണ്ടും ശ്രമം നടത്തിയതും രാഹുലിന്‍റെ പ്രതികരണത്തിന് കാരണമാണ്.