രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,07,628 പേർക്ക് രോഗമുക്തിയുണ്ടായി. 2542 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷത്തിൽ താഴെയെത്തിയത് ആശ്വാസമാവുകയാണ്. 8,65,432 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 2,96,33,105 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,83,88,100 പേർക്ക് രോഗമുക്തിയുണ്ടായി. 3,79,573 പേർ രോഗം ബാധിച്ച് മരിച്ചു.
നിലവില്‍ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. അതേസമയം, 26,19,72,014 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.