രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 34,973 പേർക്ക് രോഗം സ്ഥിരീകരിച്ചു.260 പേർ മരിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 19.2 % കുറവ് രേഖപ്പെടുത്തി. 97.49 ശതമാനമാണ് രോഗമുക്തി നിരക്ക്.
കൊവിഡിനെതിരെ വാക്സിൻ സ്വീകരിക്കുന്നത് മരണം തടയുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് ഐസിഎംആർ അറിയിച്ചു. ആദ്യ ഡോസ്, മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്നും രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനമാണ് ഫലപ്രദമാണെന്നും ഐസിഎംആർ അറിയിച്ചു. രണ്ടാം തരംഗം രൂക്ഷമായിരുന്നു ഏപ്രിൽ – മേയ് മാസത്തിൽ ഉണ്ടായ മിക്ക മരണങ്ങളും വാക്സിൻ സ്വീകരിക്കാത്തത് കൊണ്ടാണെന്ന് ഐസിഎംആർ വ്യക്തമാക്കി .
രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിന് മുകളിൽ ഉള്ള ജില്ലകളുടെ എണ്ണം 35 ആയി കുറഞ്ഞു. കേരളം ,ഹിമാചൽ പ്രദേശ് കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ കൂടുതലുള്ളത്.