India

ഇന്ത്യയിൽ 1.79 ലക്ഷം പേർക്ക് കൊവിഡ്; സജീവ കേസുകൾ 7 ലക്ഷം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ

ഇന്ത്യയിൽ 1,79,723 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകളുടെ എണ്ണം 7 ലക്ഷത്തിൽ എത്തി. ഇത് തുടർച്ചയായ നാലാം ദിവസമാണ് ഇന്ത്യയുടെ പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിൽ എത്തുന്നത്.

146 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 483,936 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമായി ഉയർന്നപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനമായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46,569 പേർ രോഗമുക്തി നേടി.

ഒമിക്രോൺ രോഗികൾ ഉയരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്നത്. നിലവിൽ 4,033 ആണ് ഒമിക്രോൺ കേസുകൾ. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം (1,126) രേഖപ്പെടുത്തിയത്. രാജസ്ഥാൻ (529), ഡൽഹി (513), കർണാടക (441), കേരളം (333) എന്നിവയാണ് തൊട്ടുപിന്നിൽ.