India National

‘ട്രൂ​ഡോയുടെ പരാമര്‍ശം’ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ

ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ത​ല​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച സം​ഭ​വ​ത്തി​ൽ ക​നേ​ഡി​യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി അ​തൃ​പ്തി അ​റി​യി​ച്ച് ഇ​ന്ത്യ. ​ട്രൂ​ഡോ​യു​ടെ പ​രാ​മ​ര്‍​ശം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ ഹൈ​ക്ക​മ്മീ​ഷ​ണ​ർ​ക്ക് മു​ന്ന​റി​യി​പ്പു ന​ല്‍​കി.

‘കര്‍ഷകരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചര്‍ച്ചകളില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി ഇന്ത്യന്‍ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിത്’- ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞ വാക്കുകളാണ് വിവാദമായത്.