India

ധീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി; ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്‌കരിച്ചു

ധീരസൈനികന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ബ്രിഗേഡിയർ എസ്എൽ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. ഡൽഹിയിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. ( india pays homage brigadier ls lidder )

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, മൂന്ന് സേന മേധാവികളും ചടങ്ങിൽ പങ്കെടുത്തു. കരസേനാ മേധാവി ജനറൽ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ വിആർ ചൗധരി എന്നിവരാണ് ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന് യാത്രാമൊഴി നൽകിയത്. എൻഎസ്എ അജിത് ഡോവലും ചടങ്ങിൽ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറും ധീരസൈനികന് അന്തിമോപചാരം അർപ്പിച്ചു.

കൂനൂർ ഹെലികോപ്റ്റർ ധുരന്തത്തിൽ വീരമൃത്യു വരിച്ച ബാക്കി ഒൻപത് സൈനികരുടെ മൃതദേഹങ്ങളുടെയും ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്.

ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കന്റോൺമെന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കാരം.