അതിര്ത്തി ലംഘിച്ചെത്തിയ പാകിസ്താന്റെ മൂന്ന് F -16 വിമാനങ്ങളെ ഇന്ത്യ തുരത്തി. ഒരു പാക് വിമാനം വെടിവെച്ചിട്ടു. ശ്രീനഗര് വിമാനത്താവളം സര്വീസ് നിര്ത്തി. ലേ, ജമ്മു, പഠാന്കോട് വിമാനത്താവളങ്ങളും അടച്ചു. വിമാനത്താവളങ്ങളില് കനത്ത ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്.
Related News
ഉത്തരാഖണ്ഡില് ബി.ജെ.പി വീഴും, കോണ്ഗ്രസ് തിരിച്ചുവരും; സര്വേ ഫലം പുറത്ത്
ഉത്തരാഖണ്ഡില് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില് ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രീ പോള് സര്വ്വേ. എ.ബി.പി ന്യൂസ്- സീ വോട്ടര് സര്വ്വേയിലാണ് ഭരണകക്ഷിയായ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന ഫലം പുറത്തുവന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സർവേയില് ബി.ജെ.പിയെ പിന്തള്ളി പ്രതിപക്ഷ കക്ഷിയായ കോണ്ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് ഫലസൂചന. അടുത്ത വര്ഷം ആദ്യമാണ് ഉത്തരാഖണ്ഡില് തെരഞ്ഞെടുപ്പ് നടക്കുക. 70 അംഗ നിയമസഭയില് കോണ്ഗ്രസിന് 32 മുതല് 37 സീറ്റ് വരെയും ബി.ജെ.പിക്ക് 24 മുതല് 30 […]
പാലായില് ബി.ജെ.പിയും യു.ഡി.എഫും രഹസ്യ ധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്
പാലായില് ബി.ജെ.പിയും യു.ഡി.എഫും രഹസ്യധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്. ഒരു ബൂത്തില് 35 വോട്ട് യു.ഡി.എഫിന് നല്കാനാണ് ധാരണയുണ്ടാക്കിയതെന്നും കാപ്പന് മീഡിയവണിനോട് പറഞ്ഞു. യു.ഡി.എഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളാണ് ധാരണയുണ്ടാക്കിയത്. ചര്ച്ചയെപ്പറ്റി തനിക്ക് രഹസ്യവിവരം ലഭിച്ചെന്നും കാപ്പന് മീഡിയവണിനോട് പറഞ്ഞു.
കലാലയങ്ങളിലെ വിദ്യാര്ഥിസമരം നിരോധിച്ച് ഹൈകോടതി
കലാലയങ്ങളിലെ വിദ്യാര്ഥി സമരങ്ങള്ക്കെതിരെ ഹൈകോടതി. കലാലയങ്ങളിലെ വിദ്യാർത്ഥി സമരങ്ങൾക്ക് ഹൈകോടതി നിരോധനം ഏര്പ്പെടുത്തി. കലാലയ പ്രവര്ത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തില് സമരങ്ങള് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവില് പറയുന്നു. കലാലയങ്ങൾക്ക് ഉള്ളിൽ ഘരാവോ പഠിപ്പ് മുടക്ക് ധർണ മാർച്ച് തുടങ്ങിയവ നിരോധിച്ചു. സമരത്തിനും പഠിപ്പ് മുടക്കിനും വിദ്യാർഥികളെ പ്രേരിപ്പിക്കാൻ പാടില്ല,വിദ്യാർഥികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ കലാലയ രാഷ്ട്രീയം പാടില്ലെന്നും കോടതി പറഞ്ഞു.