കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും അധികം കേസുകള്‍. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 90,000 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 42 ലക്ഷം കടന്നു. 1,016 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 62.75 ലക്ഷം കേസുകളാണ് അമേരിക്കയില്‍. അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലാണ് കഴിഞ്ഞ ഒരു മാസമായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഇന്ത്യയില്‍ 32.5 ലക്ഷം പേരുടെ അസുഖം ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,000 പേരാണ് രോഗമുക്തരായത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളെയാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകളാണ് ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.