India

രാജ്യത്തിന് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമുണ്ട് : ഡൽഹി ഹൈക്കോടതി

രാജ്യത്തിന് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമുണ്ടെന്ന് നിരീക്ഷിച്ച് ഡൽഹി ഹൈക്കോടതി. ആധുനിക ഇന്ത്യൻ സമൂഹത്തിൽ ജാതി മത അതിർവരമ്പുകൾ കുറഞ്ഞുവരുന്നു.

ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന ഏകീകൃത സിവിൽ കോഡ്, വ്യക്തി നിയമങ്ങൾ കാരണമുണ്ടാകുന്ന സംഘർഷങ്ങൾ ഇല്ലാതാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമവുമായി ബന്ധപ്പെട്ട വിധിയിലാണ് ഹൈക്കോടതി, ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചത്.

വിധിയുടെ പകർപ്പ് കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കാൻ നിർദേശം നൽകിയ ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ യുക്തമായ നടപടിയെടുക്കാനും നിർദേശം നൽകി.