താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ ഔദ്യോഗികമായി അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ച് ഇന്ത്യ.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഫ്ഗാന്‍ വിഷയത്തിലെ ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം.
കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാനുള്ള താലിബാന്‍ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ബന്ധം അഫ്ഗാനിസ്താനിലെ പൗര്‍ന്മാരുമായി മാത്രമായിരിക്കും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു.
അഫ്ഗാനിസ്താനില്‍ നിന്ന് അടിയന്തരമായി മടക്കികൊണ്ടുവരേണ്ടത് 150 ഇന്ത്യക്കാരെ എന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുമ്പോള്‍ അഫ്ഗാനികള്‍ക്ക് ഇ-വിസ അനുവദിക്കും.