ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഇവിടെ കുറവാണ്. രോഗമുക്തി നിരക്ക് കൂടുന്നതായും മോദി പറഞ്ഞു
കോവിഡ് വ്യാപനത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഇവിടെ കുറവാണ്. രോഗമുക്തി നിരക്ക് കൂടുന്നതായും മോദി പറഞ്ഞു. ഗുരുതര സാഹചര്യം നിലനിൽക്കുന്ന മഹാരാഷ്ട്ര ഗുജറാത്ത്,തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ വൈദ്യസംഘത്തെ അയച്ചിട്ടുണ്ട്. ഡൽഹിയിൽ സ്ഥിതിയിൽ മാറ്റമില്ല. എന്നാൽ പരിശോധന നാലിരട്ടി വർധിച്ചു. രോഗികളെ കണ്ടെത്താനുള്ള സിറോ സർവേയും വീട് തോറുമുള്ള പരിശോധനയും തുടരുകയാണ്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരുദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 384 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാജ്യത്ത് കോവിഡ് മരണനിരക്ക് കുറവാണെന്നും മറ്റ് രാജ്യങ്ങളെക്കാള്‍ ഇന്ത്യ സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് സംബന്ധിച്ച് ഏറ്റവും ഗുരുതരമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അഞ്ച് മാസത്തിനുള്ളിൽ അഞ്ചുലക്ഷം പേർക്ക് രോഗബാധ. 7 ദിവസത്തിനുള്ളിൽ ഒരുലക്ഷം പേർക്ക് രോഗം കണ്ടെത്തുന്നു. ഒരാഴ്ചയായി ശരാശരി 14,000 പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ജൂൺ 20 നാണ് രോഗികളുടെ എണ്ണം നാല് ലക്ഷം തികഞ്ഞത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കനുസരിച്ച് 5,08,953 പേർക്ക് ഇതുവരെ രോഗം കണ്ടെത്തി. മരിച്ചത് 15,685 പേർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,552 പേർക്ക് രോഗം സ്ഥിരീകരിച്ചു. 384 പേരാണ് മരിച്ചത്. എന്നാൽ രോഗം മാറിയവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ട്. 2, 95,880 പേർക്കാണ് രോഗം മാറിയത്. അതായത് 58.24%.ചികിത്സയിൽ കഴിയുന്നത് 1,97,387 പേരാണ്.
Earlier this year, some people had predicted that the impact of the virus in India would be very severe. Due to lockdown, many initiatives taken by the Government and a people-driven fight, India is much better placed than many other nations. India's recovery rate is rising: PM pic.twitter.com/hnWOgomSyB
— ANI (@ANI) June 27, 2020