India

ലോക്ക് ഡൗൺ കാലയളവിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യ സൈബർ ആക്രമണം നേരിട്ടു : ഐടി മന്ത്രാലയം

ലോക്ക് ഡൗൺ കാലയളവിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യ സൈബർ ആക്രമണം നേരിട്ടതായി ഐടി മന്ത്രാലയം. ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായതെന്ന് ഐടി മന്ത്രാലയം പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയോട് വ്യക്തമാക്കി.

ഡിജിറ്റൽ ഇന്ത്യാ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ശക്തമായ സൈബർ സുരക്ഷാ സംവിധാനം അനിവാര്യമാണെന്ന് ഹൗസ് പാനൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ സുരക്ഷയും നിരീക്ഷണവും വർധിപ്പിക്കണമെന്നാണ് ഐടി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ സമയത്ത് സൈബർ ആക്രമണങ്ങൾ മുൻപത്തേക്കാൾ വർധിച്ചു. ഈ സാഹചര്യത്തിൽ ഇത്തരം ഭീഷണികളെ നേരിടാൻ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ആവിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ഐടി മന്ത്രാലയം വിവരിച്ചു.