India National

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്നു

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്നു. കഴിഞ്ഞ ദിവസം 10,112 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 29 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. അതേസമയം, ഡൽഹിയിൽ ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 948 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 25.69%മാണ് ഡൽഹിയിലെ പോസിറ്റീവ് നിരക്ക്. മഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ് കേസുകളിൽ കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത്‌ 545 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 26.5 ശതമാനമാണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്.