India National

രാജ്യത്ത് കോവിഡ് മരണം 23000 കടന്നു; തെലങ്കാനയില്‍ 28 പൊലീസുകാര്‍ക്ക് കോവിഡ്

നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു

രാജ്യത്തെ കോവിഡ് മരണങ്ങൾ ഇരുപത്തിമൂവായിരം കടന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു.

ഇന്നലെയും അഞ്ഞൂറിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 23150 ആയി. കാൽ ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണം മൂന്ന് ലക്ഷത്തി 1500ഉം ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,79,000 ആയി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷവും മരണം പതിനായിരവും കടന്നു.

തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, യുപി, കർണാടക, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കേസുകൾ ക്രമാതീതമായി കൂടുകയാണ്. രാജ്ഭവനിലെ 10 പൊലീസുദ്യോഗസ്ഥരടക്കം തെലങ്കാനയിൽ 28 പൊലീസുദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 5,54,370 ആയി. രോഗമുക്തി നിരക്ക് 63%ത്തിന് മുകളിലാണ്.