India

അതിര്‍ത്തിയില്‍നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ

ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ റഷ്യ വിളിച്ചു ചേർത്ത റിക് ഗ്രൂപ്പുതല യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും അതിർത്തി തർക്കം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല

അതിര്‍ത്തിയില്‍നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഇന്ന് നടന്ന സൈനികതല ചര്‍ച്ചയില്‍ ധാരണ. ഇരുരാജ്യത്തെയും ലഫ്റ്റനന്റ് ജനറല്‍മാര്‍ തമ്മിലായിരുന്നു ചര്‍ച്ച. നേരത്തെ നടന്ന സൈനിക തല ചര്‍ച്ചയിലും പിന്‍മാറാന്‍ ധാരണയിലെത്തിയിരുന്നു. സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യാ-റഷ്യ – ചൈന വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. നാളെ മൂന്ന് രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരും മോസ്കോയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കരസേന മേധാവി മുകുന്ദ് നരാവനെ ലഡാക്കിലെത്തി.

ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ റഷ്യ വിളിച്ചു ചേർത്ത റിക് ഗ്രൂപ്പുതല യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും അതിർത്തി തർക്കം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡിനു ശേഷമുള്ള സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുക. റിക് യോഗത്തിന് ശേഷം സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുമോ എന്നത് വ്യക്തമല്ല. നാളെ മോസ്കോയിൽ മൂന്നു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാസി ജർമ്മനിക്കു മേൽ റഷ്യ നേടിയ ൈസനിക വിജയത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷിക ആeഘാഷങ്ങളുടെ ഭാഗമായി നടക്കുന്ന സൈനിക പരേഡിലും ഇന്ത്യയും ചൈനയും പങ്കെടുക്കുന്നുണ്ട്. പ്രതിരോധ മന്ത്രിമാർ അതിർത്തി തർക്കം റഷ്യയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തേക്കമെന്ന് സൂചനകളുണ്ട്. ഇന്ത്യൻ അതിർത്തിയാൽ കോർ കമാണ്ടർ തലത്തിൽ നടന്ന സുദീർഘമായ ചർച്ചകൾ പൂർത്തിയായെങ്കിലും സംഘർഷം പൂർണമായും അയഞ്ഞിട്ടില്ല. പിൻമാറാൻ ഇന്ത്യയും ചൈനയും ധാരണയിൽ എത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.