India National

അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണം : പാകിസ്താനോട് ഇന്ത്യ

അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണം എന്ന് പാകിസ്താനോട് ഇന്ത്യ. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്.

പി.ഒ.കെയിലെ പാകിസ്താന്റെ അനധികൃത അധിനിവേശം അനുവദിക്കാനാകില്ല, പാകിസ്താന്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ അനുവദിക്കില്ല എന്നും ഇന്ത്യ ആവശ്യം ഉന്നയിച്ചു. ഇന്ത്യയുടെ അഭിവജ്യ ഘടകമാണ് ജമ്മുകാശ്മീർ എന്നും ഇന്ത്യയുടെ കാജൽ ഭട്ട് (Counellor at India’s Permanent Mission to the UN) വ്യക്തമാക്കി.

യുഎൻ വേദിയിൽ ഇന്ത്യയ്‌ക്കെതിരായി പാകിസ്താൻ വ്യാജ പ്രചാരണം നടത്തുന്നത് ഇതാദ്യമല്ലെന്ന് പറഞ്ഞ കാജൽ ഭട്ട്, പാകിസ്താൻ ഭീകരരുടെ താവളമാണെന്നും ഇവർക്ക് വേണ്ടി പാക് സർക്കാർ സഹായം നൽകുന്ന കാര്യം യുഎൻ അംഗരാജ്യങ്ങൾക്ക് അറിയാമെന്നും വ്യക്തമാക്കി.