ഫ്രീഡം ഇൻ ദി വേൾഡ് 2020 റിപ്പോർട്ട് പ്രകാരം സ്വാതന്ത്ര്യമുള്ള 85 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 83ാം സ്ഥാനത്താണുള്ളത്
അമേരിക്കയിലെ വാഷിങ്ടൺ ആസ്ഥാനമായുള്ള രാജ്യാന്തര ഏജൻസിയായ ഫ്രീഡം ഹൗസിന്റെ ലോക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യരാജ്യങ്ങളിൽ ഏറ്റവും വലിയ ഇടിവ് സംഭവിച്ചത് ഇന്ത്യക്കാണ്.
ഫ്രീഡം ഇൻ ദി വേൾഡ് 2020 റിപ്പോർട്ട് പ്രകാരം സ്വാതന്ത്ര്യമുള്ള 85 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 83ാം സ്ഥാനത്താണുള്ളത്. ഈ വിഭാഗത്തിൽ തിമൂറും തുനീഷ്യയും മാത്രമാണ് ഇന്ത്യക്ക് പിന്നിലായുള്ളത്. ഫിൻലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുമ്പിൽ. ഹെയ്തി, നൈജീരിയ, സുഡാന്, തുണീഷ്യ, ഹോങ്കോങ്, ഉക്രൈന് എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2019ല്‍ ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നടപടികളും ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഏറ്റവും മോശം ജനാധിപത്യ രാജ്യങ്ങളിലൊന്നിൽ ഇന്ത്യയെ ഉൾപ്പെടുത്തിയ ഫ്രീഡം ഹൗസ് മോദി സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്നും സൂചിപ്പിക്കുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പ്രധാന കാര്യം. അസമില്‍ എന്‍ആര്‍സി നടപ്പാക്കിയതാണ് മറ്റൊന്ന്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ കാര്യവും ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പദവി ഇടിയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ ഏറ്റവും വലിയ 25 ജനാധിപത്യ രാജ്യങ്ങളിലെ സ്വാതന്ത്ര്യ സൂചികയാണ് ഫ്രീഡം ഹൗസ് തയ്യാറാക്കിയത്. ലോകത്തെ ജനാധിപത്യ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന അമേരിക്കയിലെ ഏറ്റവും പഴയ സംഘടനയാണ് ഫ്രീഡം ഹൗസ്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്യങ്ങളാണ് റാങ്ക് ഇടിയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.