India National

ആദ്യ ഘട്ടത്തില്‍ സീറ്റ് വിഭജനത്തിന് ജെഡിയുവുമായും തൃണമൂലുമായും എസ്പിയുമായും എഎപിയുമായും ചര്‍ച്ച; ഇന്ത്യ മുന്നണിയില്‍ തിരക്കിട്ട നീക്കങ്ങള്‍

ഇന്ത്യാ സഖ്യത്തില്‍ ഏകോപനം ശക്തിപ്പെടുത്താനുള്ള നീക്കവുമായി കോണ്‍ഗ്രസ്. സീറ്റ് വിഭജനം ദേശീയ വീക്ഷണത്തോടെയാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ശരദ് പവാറും ഉദ്ധവ് താക്കയുമായുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ചര്‍ച്ച നടത്തും. ബിജെപി വിരുദ്ധചേരി ശക്തിപ്പെടുത്താനായി ദേശീയ വീക്ഷണത്തോടെയാകും ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനമെന്ന്.

ഇതിനായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുമായി ചര്‍ച്ച ഉടന്‍ നടക്കും. ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് രൂപീകരിച്ച ദേശീയ സഖ്യസമിതി നാളെ ചര്‍ച്ച നടത്തും. ഈ മാസം 15ന് ശരദ് പവാറും ഉദ്ധവ് താക്കറെയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.

അതിനിടെ ഇന്ത്യ സഖ്യത്തിന്റെ കോര്‍ഡിനേറ്റര്‍, ട്രഷറര്‍, വക്താവ് നിതീഷ് കുമാറും ,അഖിലേഷ് യാദവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ആശയ വിനിമയം നടത്തി.ബിജെപിക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ സീറ്റിനായി കൂടുതല്‍ കടുംപിടുത്തം വേണ്ട എന്നാണ് ഹൈകമാന്‍ഡിന്റെ നിലപാട്. 255 ലോക്‌സഭാ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പിസിസികള്‍ക്ക് നല്‍കിയ നിര്‍ദേശം.