India National

കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലും പ്രൗഡ ഗംഭീരമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന ചടങ്ങുകൾ

കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലും പ്രൗഡ ഗംഭീരമായാണ് ഇത്തവണയും ചെങ്കോട്ടയിലെ സ്വാതന്ത്ര ദിന ആഘോഷങ്ങൾ നടന്നത്. 180 ഒളം വിദേശരാജ്യങ്ങളുടെ ഇന്ത്യയിലെ പ്രതിനിധികൾ അടക്കം ആദ്യാവസനം ചടങ്ങിൽ പങ്കെടുത്തു. ദേശീയ പതാകയ്ക്ക് ഗാർഡുകളായത് ഇത്തവണ ഗൂർഖാ റെജിമെന്റ് ആയിരുന്നു എന്നത് ഇന്ത്യ നേപ്പാൾ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധ നേടി.
രാഷ്ട്രപിതാവിന് അദാരാജ്ഞലികൾ അർപ്പിച്ചാണ് പ്രധാനമന്ത്രി ലാഹോർ ഗേറ്റിലൂടെ 7.18 ന് ചെങ്കോട്ടയിൽ എത്തിയത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധ സെക്രട്ടറി അജയ് കുമാറും പ്രധാനമന്ത്രിയെ സ്വീകരിച്ചു. ലഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയായിരുന്നു ജനറൽ കമാൻഡിംഗ് ചീഫ്. സല്യൂട്ടിംഗ് ബെയ്‌സിൽ ഗാർഡ് ഒഫ് ഹോണർ സ്വീകരിച്ച പ്രധാനമന്ത്രി തുടർന്ന് നാല് കണ്ടിജന്റുകളുടെ പരേഡ് നിരീക്ഷിച്ചു. മൂന്ന് സേനാവിഭാഗങ്ങൾക്കും ഒപ്പം ഡൽഹി പൊലീസും ഇത്തവണ ഗാർഡ് ഒഫ് ഒണർ കണ്ടിജന്റിന്റെ ഭാഗമായി. ദേശീയ പതാകയുടെ ഗാർഡ് ഇത്തവണ ഗൂർഖാ റെജിമന്റാണ് നിർവഹിച്ചത്. നേപ്പാൾ- ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൂർഖാ റെജിമെന്റിന്റെ ഇത്തവണത്തെ സാന്നിധ്യം ഏറെ സവിശേഷമായി മാറി. ദേശീയ പതാക പ്രധാനമന്ത്രി ഉയർത്തിയപ്പോൾ Grenadiers Regimental Centre Military Band ദേശീയ ഗാനം ആലപിച്ചു.

180 ഓളം വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ ചെങ്കോട്ടയിലെ സ്വാതന്ത്രദിന പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 500 ഓളം എൻഎസ്‌സി കേഡറ്റുകൾക്ക് സമീപം എത്തുകയും ചെയ്തു.