വയോധികരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കേസെടുക്കാന്‍ ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം.
വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് ജയില്‍ശിക്ഷ അടക്കമുള്ളവ നല്‍കാമെന്ന് ചൂണ്ടിക്കാട്ടി ബിഹാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗം സമര്‍പ്പിച്ച ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു.
മാതാപിതാക്കളുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും മക്കള്‍ക്കെതിരെ കേസെടുക്കുക. വാര്‍ധക്യകാലത്ത് മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.