India National

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇന്ന് ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം

ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇന്ന് ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം. കേരളത്തിൽ സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും എല്ലാ ആശുപത്രികളിലും ഡോക്ടർമാർ നിൽപ്പ് സമരം നടത്തും.

ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതെ 5 പേർ വീതമാണ് പ്രതിഷേധിക്കുക. മറ്റ് മെഡിക്കൽ സംഘടനകളും പ്രധിഷേധത്തിന്റെ ഭാഗമാകും. ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ഐ.എം.എയുടെ പ്രധാന ആവശ്യം.