ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. നൈരാന വ്യവസായ മേഖലയില്‍ ഇന്ന് രാവിലെയാണ് 7.15 ഓടെയാണ് തീപിടുത്തമുണ്ടായത്. 29 ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ പടരാനുള്ള സാഹചര്യം വ്യക്തമല്ല. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
Related News
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്നാണ് കാലവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം പലയിടങ്ങളിലും മഴയുണ്ടാകും. ഇന്ന് എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ […]
ധീരജ് കൊലക്കേസ്; രണ്ട് കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ രണ്ട് കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, കെ.എസ്.യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.രണ്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ആറ് പേരാണ് പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. അവശേഷിക്കുന്ന പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.പീരുമേട് സബ് ജയിലിൽ റിമാൻഡില്‍ കഴിയുന്ന നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് സമർപ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും. പത്ത് […]
മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി
മലേഷ്യയില്‍ കപ്പൽ ജോലിക്കായി പോയി കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി. ഇവരുടെ യാത്രാ രേഖകൾ എംബസി തയ്യാറാക്കി. അടുത്ത ദിവസം തന്നെ ഇവരെ കേരളത്തിൽ എത്തിക്കും. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് പുറത്ത് കൊണ്ടുവന്നത് മീഡിയവണാണ്. കപ്പലില്‍ സീമാന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഏജന്റുമാര്‍ കോട്ടയം,കണ്ണൂര്‍ സ്വദേശികളടങ്ങുന്ന യുവാക്കളുടെ സംഘത്തെ മലേഷ്യയിലെത്തിച്ചത്. വിസയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി രണ്ട് ലക്ഷം രൂപയും ഈടാക്കി. എന്നാല്‍ ലഭിച്ചത് ബോട്ടിലെ പണി. പിന്നീട് കരയിലേക്ക് മാറ്റി. എല്ലാം നിയമവിരുദ്ധമാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകി. പരാതിപ്പെട്ടയാളെ ഏജന്റ് മര്‍ദ്ദിച്ചതായും […]