India National

സൗദിയിലെ അബഹ വിമാനത്താവള ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് സൗദി വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സിറിയന്‍ പൊരന്‍ കൊല്ലപ്പെട്ടു. അബഹ വിമാനത്താവളത്തിലേക്കെത്തിയ മിസൈല്‍ യാത്രക്കാര്‍ പുറപ്പെടുന്ന ഗേറ്റിന് പുറത്താണ് പതിച്ചത്. പരിക്കേറ്റ 21ല്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സൌദി സഖ്യസേന അറിയിച്ചു. മലപ്പുറം സ്വദേശിയുടെ പരിക്ക് സാരമല്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്ട് പരിക്കേറ്റവരില്‍. രണ്ട് ഈജിപ്ഷ്യന്‍ പൌരന്മാരും ബംഗ്ലാദേശ് പൌരന്മാരുമുണ്ട്.

ഇന്നലെ രാത്രി 9.10ന് അബഹയില്‍ ലാന്‍ഡ് ചെയ്ത് പാര്‍ക്കിങ്ങിലേക്ക് വരികയായിരുന്ന വിമാനം ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. സ്ഫോടക വസ്തു നിറച്ച ഡ്രോണ്‍ പതിച്ചത് വിമാനത്താവളത്തിന് മുന്നിലെ റസ്റ്റൊറന്റിനടുത്ത്. ഇവിടെയുള്ളവരാണ് കൊല്ലപ്പെട്ടതും പരിക്കേറ്റതും. യാത്രക്കാര്‍ക്കും ഹോട്ടല്‍-വിമാനത്താവള ജീവനക്കാര്‍ക്കും പരിക്കുണ്ട്. 13 വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു.

ഡ്രോ‌ണ്‍ വ്യോമ പ്രതിരോധ സംവിധാനത്തില്‍ കുടുങ്ങാതിരുന്നതാണ് അപകടവ്യാപ്തി കൂട്ടിയത്. സംഘര്‍ഷത്തിനുള്ള ശ്രമമാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ നടത്തുന്നതെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.

വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് റിപ്പോര്‍ട്ട് തേടി. തുടര്‍ച്ചയായി 11 ആം ദിനമാണ് സൗദിയിലേക്ക് ഹൂതി ആക്രമണം. കഴിഞ്ഞയാഴ്ച്ച അബഹ വിമാനത്താവളത്തിലെ മിസൈലാക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം സംബന്ധിച്ച് യു.എസ് പ്രസിഡണ്ട് റിപ്പോര്‍ട്ട് തേടി. ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയിലെത്താനിരിക്കെയാണ് വീണ്ടും ഡ്രോണ്‍.