ഡല്‍ഹിയില്‍ കനത്ത ചൂട് തുടരുന്നു. ഉത്തരേന്ത്യയില്‍ പല ഭാഗത്തും ചൂട് കനക്കുകയാണ്. വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൂട് കനത്തതോടെ ഇന്നലെ രാജ്യതലസ്ഥാനത്ത് ചുവപ്പ് അലേര്‍ട് പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ പല ഭാഗത്തും ഉഷ്ണ തരംഗം രേഖപ്പെടുത്തി. ഉത്തരേന്ത്യയിലെ മിക്ക നഗരങ്ങളിലും സ്ഥിതി സമാനമാണ്.
ഇന്നലെ ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലാണ്. 49 ഡിഗ്രി ചൂടാണ് രാജസ്ഥാനിലെ ചുരുവില്‍ രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പഞ്ചാബ്, ഹരിയാന, ചഢീഗഡ്, ഡല്‍ഹി എന്നിവിടങ്ങളിലും ഇന്നും നാളെയും കനത്ത ചൂട് തുടരും. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിധര്‍ഭ മേഖല എന്നിവിടങ്ങളില്‍ ഇന്നടക്കം അടുത്ത നാല് ദിവസമെങ്കിലും ഇതേ സ്ഥിതി തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി