ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് കൊടിയിറങ്ങി, മികച്ച പ്രകടനം കാഴ്ച വച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ മടങ്ങിയെത്തി. വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങളെ കായിക മന്ത്രാലയം ഇന്ന് ആദരിക്കും. അശോക ഹോട്ടലിൽ താമസിക്കുന്ന ടീമംഗങ്ങള്‍ക്ക് പ്രത്യേക വിരുന്നും അധികൃതർ ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിന ചടങ്ങിലും പങ്കെടുത്ത ശേഷമാവും ടീമംഗങ്ങൾ നാട്ടിലേയ്ക്ക് മടങ്ങുക. കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റിയും ചേര്‍ന്നാണ് കായിക താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഒരുക്കുന്നത്. ഇത്തവണ ഒളിമ്പിക്സില്‍ ഇന്ത്യ സ്വര്‍ണം, വെള്ളി വെങ്കല മെഡലുകള്‍ നേടിയതിനാല്‍ സ്വീകരണവും ഏറെ ഗംഭീരമാണ്.
Related News
എ.ടി.എം;കൂടുതല്‍ കേസുകള്‍
തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത പ്രതികൾ കൂടുതൽ സ്ഥലങ്ങളിൽ എ.ടി.എം കവർച്ച നടത്തിയതായി പൊലീസ്. ഇതേസംഘമാണ് പാലക്കാട് കോതകുറുശിയിലെ എ.ടി.എം മോഷണ ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചത്. പ്രതികളെ കോതകുർശ്ശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത് 15 ലക്ഷത്തോളം രൂപ കവരാൻ ശ്രമിക്കുന്നതിനിടയിലാണ് ഒറ്റപ്പാലം തൃക്കങ്ങോട് സ്വദേശി രാഹുൽ, തൃക്കടിരി സ്വദേശി പ്രജിത് എന്നിവർ പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 8ന് കോതകുർശിയിലെ എ.ടി.എം തകർത്ത കേസിലും ഈ രണ്ട് പേരാണ് പ്രതികൾ. […]
അക്രമം തോറ്റു; അസ്ന ഡോക്ടറായി, ചെറുവാഞ്ചേരിയുടെ സ്വന്തം ഡോക്ടര്‍
അക്രമ രാഷ്ട്രീയത്തിന്റെ വേദനിക്കുന്ന ഓര്‍മ്മയാണ് ചെറുവാഞ്ചേരിയിലെ അസ്ന എന്ന പെണ്‍കുട്ടി. ഇന്ന് ലോകത്തിന് മുന്നില്‍ ഈ പെണ്‍കുട്ടി ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും ജീവിക്കുന്ന ഉദാഹരണമാണ്. പ്രതിസന്ധികളെ അതിജീവിച്ച് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ അസ്ന ഡോക്ടറായി ഇന്ന് സ്വന്തം നാട്ടില്‍ ജോലിയില്‍ പ്രവേശിച്ചു. നീണ്ട 19 വര്‍ഷങ്ങള്‍ക്കിപ്പുറം മനക്കരുത്തിന്റെ ഊന്നുവടിയേന്തി അവള് നടന്നെത്തിയത് സ്വന്തം സ്വപ്ന സാക്ഷാത്ക്കാരത്തിലേക്കാണ്.2000 സെപ്തംബര്‍ 27ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ ബോംബേറില്‍ അസ്നയുടെ വലതുകാല്‍ ചിതറിത്തെറിച്ചത്. അവിടെ നിന്നും […]
കര്‍ഷക സമരത്തെ അനുകൂലിച്ച് ഫുട്ബോള്‍ താരങ്ങള്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത് ഉള്‍പ്പടെയുള്ളവരാണ് കര്‍ഷകരെ അനുകൂലിച്ച് രംഗത്തെത്തിയത് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഫുട്ബോള്‍ താരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത്, ദേവിന്ദർ സിംഗ്, ജർമ്മൻപ്രീത് സിംഗ്, മൈക്കൽ സൂസൈരാജ് തുടങ്ങി ഒരുപിടി താരങ്ങളാണ് കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ ഫുട്ബോള്‍ താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ സ്വരത്തിനോട് […]