India National

ഹിന്ദുക്കളും അഹിന്ദുക്കളുമെന്ന് വേര്‍തിരിച്ച്‌ കാണുന്നതാണ് മോദിയുടെ നിലപാടെന്ന് യെച്ചൂരി

തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനമുന്നയിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്.

രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേര്‍തിരിച്ച്‌ കാണുന്നതാണ് നരേന്ദ്ര മോദിയുടെ നിലപാടെന്നാണ് യെച്ചൂരി വിമര്‍ശിച്ചത്. ഹിന്ദുക്കളെ പേടിച്ച്‌ രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം.

ഹിന്ദുത്വ ഇന്ത്യയെന്ന കാഴ്ചപ്പാടിനെയാണ് പരാജയപ്പെടുത്തേണ്ടതെന്നും കേരളത്തില്‍ യുഡിഎഫ് ആണ് മുഖ്യഎതിരാളിയെന്നും യെച്ചൂരി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് അടക്കം 20 മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.