മനുഷ്യ സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിൽ ചരിക്കുന്ന പലരും കൊറോണാ പ്രതിസന്ധിയിൽ അകപ്പെട്ട് പാതിവഴിയിൽ പകച്ച് നിൽക്കുന്ന കാഴ്ച സർവ്വ സാധാരണമാണ് . ഇത്തരത്തിലുള്ള ഒരു വലിയ പ്രതിസന്ധിയിൽ ആയിരുന്നു ലോക പ്രശ്സത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം മാജിക് അക്കാദമിയിലെ ഭിന്നശേഷിയുള്ള കുട്ടികളും ..ഈ കുട്ടികളുടെ സഹായത്തിനായി
ഏതാണ്ട് ഒരു മാസത്തിനു മുകളിലായി ഹലോ ഫ്രണ്ട്സ് നടത്തിയ ധനസമാഹരണം ട്വിന്റിലൂടെയും ,ഇ ബാങ്കിങ്ങിലൂടെയും കൂടി 16,020.00 CHF/ പതിമൂന്നുലക്ഷത്തിലധികം രൂപ സമാഹരിക്കുകയുണ്ടായി .
സ്വിറ്റസർലണ്ടിലെ ഉദാരമനസ്കരുടെ അകമഴിഞ്ഞ പ്രോത്സാഹനത്താൽ സമാഹരിച്ച ഈ തുക കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ബഹുമാന്ന്യനായ ശ്രീ ഉമ്മൻചാണ്ടി തിരുവനന്തപുരത്തു മാജിക് അക്കാദമിയിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ശ്രീ ഗോപിനാഥ് മുതുകാടിന്റെ സാന്നിധ്യത്തിൽ കുട്ടികൾക്കായി കൈമാറി …ആറ് വർഷം മുൻപ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആദരണീയനായ ശ്രീ. ഉമ്മൻ ചാണ്ടി ഉൽഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ച മാജിക് പ്ലാനറ്റിന്റെയും ,ബഹുമാന്യനായ ശ്രീ ഉമ്മൻചാണ്ടി സാറിന്റെയും ജന്മദിനമായാ ഒക്ടോബർ മുപ്പത്തിയൊന്നിന് തന്നെ കുട്ടികൾക്കുള്ള ഈ സഹായം കൈമാറുവാൻ സാധിച്ചു എന്നത് ഹലോ ഫ്രണ്ട്സിൻറെ ഓരോ അംഗങ്ങൾക്കും സന്തോഷമേകുന്നു ..
ഹലോ ഫ്രണ്ട്സ് കഴിഞ്ഞ നാലുവർഷമായി സാമൂഹ്യനന്മക്കായി ചെയ്തുവരുന്ന പ്രവർത്തികളെക്കുറിച്ചു ഹലോ ഫ്രണ്ട്സ് പ്രതിനിധി വിശദീകരിക്കുകയും ബഹുമാനപെട്ട ഉമ്മൻ ചാണ്ടി സാറിന് സ്വിസ് മലയാളീ സമൂഹത്തിനു വേണ്ടി ജന്മദിനാശംസകൾ അർപ്പിക്കുകയും ചെയ്തു.ശ്രീ. ഗോപിനാഥ് മുതുകാടിന്റെ സ്വാർത്ഥതയില്ലാത്ത കപടതയില്ലാത്ത ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ് അദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന മാജിക് പ്ലാനറ്റ് എന്ന സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ നിഷ്കളങ്ക ബാല്യങ്ങളെ സഹായിക്കുവാൻ ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് മുന്നോട്ട് വന്നതെന്നും സൂചിപ്പിച്ചു .
യൂറോപ്പിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് ,ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്നതിനായി ഇങ്ങനെയൊരു പ്രൊജക്റ്റ് ഏറ്റെടുക്കുവാൻ തയാറായതിലും, പ്രവാസി മലയാളികളുടെ നാടിനോടും ,സമൂഹത്തിനോടുമുള്ള അളവറ്റ സ്നേഹത്തിന്റെ മകുടോദാഹ രണമാണിതെന്നും കരുണ വറ്റാത്ത സ്വിസ് മലയാളികളും ,മറ്റു സംഘടനകളും ഈ പ്രോജെക്ടിനോട് വളരെ സന്തോഷത്തോടെ സഹകരിക്കുകയുണ്ടായതിലും ശ്രീ ഉമ്മൻചാണ്ടി നന്ദിയും ,ആശംസകളും നേർന്നു ..
ഈ പ്രോജെക്ടിനായി മുന്നിട്ടിറങ്ങിയ ഹലോ ഫ്രണ്ട്സ് ഗവർണിങ് ബോഡിയോടും ,ഇതിനോട് സഹകരിച്ച സ്വിസ്സ് മലയാളീ സമൂഹത്തിനോടും, സഹകരിച്ച ലൈറ്റ് ഇൻ ലൈഫിനോടും ,പ്രോസി ഗ്ലോബൽ ചാരിറ്റിയോടും ഹലോ ഫ്രണ്ട്സിലെ ഓരോ അംഗങ്ങളോടും അതുപോലെ ഇതിനു പിന്നിൽ പ്രവർത്തിച്ച ശ്രീ ടോമി തൊണ്ടാംകുഴിയോടും ,വിൻസ് പറയംനിലത്തിനോടും , ജെയിംസ് തെക്കേമുറിയിലിനോടും ശ്രീ ഗോപിനാഥ് മുതുകാട് തന്റെ മറുപടി പ്രസംഗത്തിൽ മാജിക് ട്രസ്റ്റിനുവേണ്ടി നന്ദി അർപ്പിച്ചു …
VISIT OUR FB PAGE – AND FOR MORE INFO . + 41 76 343 28 62