വേട്ടയാടി മൃഗങ്ങളെപ്പോലെ നടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയിട്ട് അധികനാളൊന്നും ആയിട്ടില്ല. പുരാണത്തിലെ ബാലരാമനാണെന്നു തോന്നുന്നു ഭാരതത്തിൽ കൃഷിയുടെ മുതുമുത്തച്ഛൻ. കൊയ്ത്തുപാട്ടോ ആരവങ്ങളോ ഇല്ലാത്ത കേരളത്തെക്കുറിച്ച് വെറുതെയൊന്ന് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു കാലവും തലമുറയും നമുക്കുണ്ടായിരുന്നു. ഇന്ന് പലതും ദൂരക്കാഴ്ച്ച മാത്രമായി. കൊയ്ത്തുപാട്ടിന്റെ ഈരടികളുമായി ഒഴുകി നടന്നിരുന്ന കാറ്റ്, താഴെ വീഴുന്ന കതിർ മണികൾ അകത്താക്കി കൊയ്ത്തുപാട്ടിനൊപ്പം കുണുങ്ങിയും, ഈണത്തിനൊപ്പം എതിർ പാട്ടും പാടിയ കിളികൾ, കുളങ്ങൾ, പുഴകൾ, പൂക്കൾ എന്നിങ്ങനെ നാടിന്റെ നന്മകളും മുഖഛായയും നമുക്കിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
മണ്ണിനു മുകളിലുള്ള ജീവിതം കഴിഞ്ഞ് മണ്ണിനടിയിലും കഴിയേണ്ടവനായ മനുഷ്യൻ സകലതും നശിപ്പിക്കുന്നു. ഈ മണ്ണിനേയും, ഇവിടുള്ള സകലതിനേയും അടുത്ത തലമുറയ്ക്ക് കൈമാറേണ്ടവരല്ലേ നമ്മൾ? അഗ്രികൾച്ചർ എന്ന കൾച്ചർ നശിപ്പിച്ചിട്ട് മലയാളി എന്ത് നേടി? കൃഷി അന്യം നിന്നതോടെ മരുന്നടിച്ച പച്ചക്കറികളും, മായം ചേർത്ത ഭക്ഷണ പദാർത്ഥങ്ങളും ഭുജിച്ച് മലയാളി മുതലക്കണ്ണീർ ഒഴുക്കി ആരോഗ്യം നശിപ്പിച്ച് പഞ്ച നക്ഷത്ര ആസ്പത്രികളിൽ തന്റെ സമ്പാദ്യം ചെലവഴിക്കുന്നു.
എന്നാൽ പ്രവാസ ജീവിതത്തിലേക്ക് കുടിയേറിയ മലയാളികളിൽ ഇന്നും കൃഷിയോടും ,പൂന്തോട്ടങ്ങളോടുമുള്ള അമിതമായ താൽപ്പര്യം കണ്ടുവരുന്നു ..പ്രവാസ മലയാളികളിൽ ഭൂരിഭാഗത്തിനും സ്വന്തമായി ഒരു വീട് എന്നുള്ള സ്വപ്നവും പൂവണിഞ്ഞുകൊണ്ടിരിക്കുന്നു ..അതിനാൽ കൃഷിത്തോട്ട പരിപാലനത്തോടും ,പൂന്തോട്ടം നിർമ്മിക്കാനും വളരെ താൽപ്പര്യം കണ്ടുവരുന്നു ..സ്വന്തമായി വീടില്ലാത്തവരും തന്റെ വീടിന്റെ ബാൽക്കണിയിൽ മനോഹരമായ പൂന്തോട്ടം ഒരുക്കുന്നു .
അൽപസ്വൽപം കലാബോധമുള്ള ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് മനോഹരമായ ഒരു പൂന്തോട്ടം വേണം എന്നത്. വീടു ചെറുതായാലും വലുതായാലും രാവിലെ എഴുന്നേറ്റ് ഒരു കട്ടനും കുടിച്ച് വരുമ്പോൾ കാണാൻ കുറച്ചു നിറമുള്ള കാഴ്ചകൾ വേണം അത്രതന്നെ. എന്നാൽ ഈ പൂന്തോട്ടവും ,കൃഷിത്തോട്ട നിർമാണവും എന്നത് വിചാരിച്ചത്ര എളുപ്പമുള്ള കാര്യമല്ല. അൽപം ക്ഷമയും അതിനെക്കാൾ ഏറെ കൃഷി ,പൂന്തോട്ടപരിചരണത്തെ പറ്റിയുള്ള അറിവും ഉണ്ടെങ്കിലേ കാലാകാലം നിലനിൽക്കുന്ന ഒരു നല്ല പൂന്തോട്ടവും ,കൃഷിത്തോട്ടവും നിർമിക്കാനാകൂ…
ഇന്നത്തെ കാലത്ത് പൂന്തോട്ടമില്ലാത്ത വീടുകൾ വളരെ കുറവാണ്.നാട്ടുമ്പുറത്തെ വീടുകളുടെ വിശാലമായ വീട്ടുമുറ്റത്തും,നഗര പ്രദേശങ്ങളിൽ വീടിനോടു ചേർന്നുകിട്ടുന്ന ചെറിയ സ്ഥലത്തും , ഹാങ്ങിങ് ഗാർഡന്റെ രൂപത്തിലും റൂഫ് ടോപ്പ് ഗാർഡന്റെ രൂപത്തിലുമെല്ലാം പൂന്തോട്ടം അണിയിച്ചൊരുക്കുന്നു.അതുപോലെ പ്രവാസികൾ സ്ഥലങ്ങൾ പാട്ടത്തിനെടുത്തു കൃഷിത്തോട്ടങ്ങളുമൊരുക്കുന്നു വ്യത്യസ്തമായ രീതികൾ പരീക്ഷിച്ച് വീടുകളിലെ പൂന്തോട്ടങ്ങളും ,കൃഷി തോട്ടങ്ങളും അഴകുള്ളതാക്കുകയാണിന്നു മലയാളികൾ.
ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് കലാസ്വാദകർക്കും ,കലാസ്നേഹികൾക്കുമായി സമർപ്പിച്ച സംഗീത സംഗമത്തിന്റെയും ,ഡാൻസ് ഫെസ്റിവലിന്റെയും വിജയകരമായ പരിസമാപ്തിക്കുശേഷം കൃഷിയെ സ്നേഹിച്ച് കൃഷിക്കാരെ ആദരിച്ച് കാർഷിക സംസ്കാരം പുന:സ്ഥാപിക്കുവാനും,നല്ല പൂന്തോട്ടമൊരുക്കുന്ന ഉദ്യാനപാലകരെ പ്രോത്സാഹിപ്പിക്കുവാനും ഹലോ ഫ്രണ്ട്‌സ് ഈ ഓണക്കാലത്ത് ഒരുക്കുന്ന ഓൺലൈൻ പ്രോഗ്രാമാണ് എൻ തോട്ടം ഏദൻതോട്ടം.
നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം – നിങ്ങൾ പരിപാലിക്കുന്ന പൂന്തോട്ടത്തിന്റയൊ ,കൃഷിത്തോട്ടത്തിന്റയോ മൂന്ന് മിനിറ്റിൽ കുറയാത്ത വീഡിയോയോ അല്ലെങ്കിൽ കുറഞ്ഞത് പത്തിലധികം ക്വളിറ്റിയുള്ള ഫോട്ടോയോ അയച്ചു തരിക .വീഡിയോയിൽ നിങ്ങളുടെ കൃഷിയിടത്തെക്കുറിച്ചോ ,പൂന്തോട്ടത്തെക്കുറിച്ചോ സ്വന്തമായ വിവരണം ഉൾപ്പെടുത്താവുന്നതും മറ്റുള്ളവർക്ക് ഉപകാരപ്രദമായ ടിപ്പുകൾ ചേർക്കാവുന്നതുമാണ് .ഇത് ഹലോ ഫ്രണ്ട്‌സ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമിലൂടെ ലോകമലയാളികൾക്കായി പരിചയപ്പെടുത്തുന്നതാണ് …ഉദ്യാനപാലകരുടെ ഫോട്ടോയോടൊപ്പം ,ചെറുവിവരണവും അയച്ചുതരേണ്ടതാണ് …
താഴെക്കാണുന്ന വാട്സ്ആപ് നമ്പറുകളിലേക്കു നിങ്ങളുടെ വീഡിയോകൾ അയച്ചുതരിക ..
- +41 76 429 02,20 ,+ 41 76 343 31 07 , + 41 76 343 28 62 , +41 78 872 91 40