India National

കര്‍ഷക മാര്‍ച്ചിലെ ‘ഹീറോ’: ജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്

ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ നവ്ദീപിനെതിരേ ചുമത്തിയിരിക്കുന്നത്. കലാപം, കോവിഡ് 19 നിയമലംഘനം തുടങ്ങിയ കുറ്റങ്ങളാണ് നവ്ദീപിനെതിരേ ചുമത്തിയിരിക്കുന്നത്‌. കര്‍ഷകരുടെ ‘ഡല്‍ഹി ചലോ മാര്‍ച്ചിനെ’ ഹരിയാനയിലും ഡല്‍ഹിയിലും കടുത്ത നടപടികളിലൂടെയാണ് പൊലീസ് നേരിട്ടത്. റോഡുകളില്‍ തീര്‍ത്ത കുഴികളും പൊലീസ് ജലപീരങ്കികളെയും തകര്‍ത്താണ് കര്‍ഷകര്‍ തലസ്ഥാനത്തെത്തി ചേര്‍ന്നത്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരേ പൊലീസ് ജലപീരങ്കി ഉപയോഗിക്കവെയാണ് നവ്ദീപ് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്തത്. ഈ ദൃശ്യങ്ങള്‍ പിന്നീട് വന്‍ തോതില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കര്‍ഷക സമരത്തിലെ ഹീറോ എന്ന വിശേഷണവും സമൂഹ മാധ്യമങ്ങള്‍ ഇദ്ദേഹത്തിന് നല്‍കിയിരുന്നു.

എന്റെ പഠനത്തിന് ശേഷം കര്‍ഷക നേതാവായ എന്റെ അച്ഛനൊപ്പം ഞാനും കൃഷി ചെയ്യാന്‍ തുടങ്ങി. നിയമവിരുദ്ധമായ യാതൊരു പ്രവര്‍ത്തനങ്ങളിലും ഞാന്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ല. പ്രതിഷേധിക്കുന്ന കര്‍ഷകരുടെ പ്രതിജ്ഞാബദ്ധതിയില്‍ നിന്നാണ് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്യാനുളള ധൈര്യം ലഭിച്ചതെന്ന നവ്ദീപ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കര്‍ഷകര്‍ക്കെതിരായ സേനാപൊലീസ് നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.