ജാര്‍ഖണ്ഡില്‍ ബി.ജെ.പിയെ വീഴ്ത്തി മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുമ്പോള്‍ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം.
”ഞങ്ങള്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അദ്ദേഹം തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി. ജാര്‍ഖണ്ഡില്‍ വന്‍ ഭൂരിപക്ഷമാണ് മഹാസഖ്യം നേടുക.” തേജസ്വി യാദവ് പറഞ്ഞു. രണ്ടു സീറ്റുകളിലാണ് ഹേമന്ദ് സോറന്‍ മത്സരിക്കുന്നത്. ദംകയില്‍ നിന്നും ബര്‍ഹയ്തില്‍ നിന്നുമാണ് ഹേമന്ദ് സോറന്‍ മത്സരിക്കുന്നത്. ബര്‍ഹയ്ത് സീറ്റില്‍ ഹേമന്ദ് സോറന്‍ ലീഡ് ചെയ്യുമ്പോള്‍ ദംകയില്‍ സോറന്‍ പിന്നിലാണ്.