India

ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം; ആളപായമില്ല

ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം. പാലം ഒലിച്ചുപോയി. ആളപായമില്ല. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രളയത്തിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

ഹിമാചൽ പ്രദേശിലെ ലാഹുൽ സ്പിതി ജില്ലയിലെ ഷൻഷനള്ള ഗ്രാമത്തിലാണ് വീണ്ടും മിന്നൽ പ്രളയം ഉണ്ടായത്. പാലം ഒലിച്ചു പോയതിനെ തുടർന്ന് ജില്ലാഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മേഖലയിൽ 6 പാലങ്ങൾ മഴക്കെടുതിയിൽ നശിച്ചു.

ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ സംസ്ഥാനങ്ങളിൽ മിന്നൽ പ്രളയത്തിലും മേഘസ്ഫോടനത്തിലുമായി ഇന്നലെ 21പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. രക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ് . അടുത്ത 48 മണിക്കൂർ ഹിമാലയൻ മേഖലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.
ചിനാബ് നദിയിൽ ജലനിരപ്പ് ഉയർന്നു.

മേഘ സ്ഫോടനവും , മിന്നൽ പ്രളയവും ഹിമാലയൻ സംസ്ഥാങ്ങളിൽ വൻ നാശമാണ് ഉണ്ടാക്കിയത്.
നിരവധി റോഡുകളും, വാഹനങ്ങളും, കെട്ടിടങ്ങളും തകർന്നു,സ്പിറ്റിയിൽ പ്രളയ ജലം താഴേക്കെത്തിയതിനാൽ മരിച്ചവരുടെ മൃതദേഹങൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ
ജമ്മുകശ്മീരിലെ അമർനാഥ് ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം മേഘസ്ഫോടനം ഉണ്ടായി.
ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.