പുതുവര്ഷപ്പുലരിയിലും ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് കനത്തതിനെ തുടർന്ന് ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി. ഡൽഹിയിൽ 21 ട്രെയിനുകൾ വൈകി.ഉത്തരേന്ത്യയിലെ റോഡ് – വ്യോമ ഗതാഗതത്തെയും ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം ശീത തരംഗം ഇന്ന് മുതൽ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Related News
വട്ടിയൂര്ക്കാവില് കോണ്ഗ്രസ് ആരെ നിര്ത്തിയാലും ജയിക്കുമെന്ന് മുരളീധരന്
വട്ടിയൂര്ക്കാവില് സ്ഥാനാര്ഥിയായി കോണ്ഗ്രസ് ആരെ നിര്ത്തിയാലും ജയിക്കുമെന്ന് കെ മുരളീധരന്. യു.ഡി.എഫിന് അനുകൂലമായ ട്രെന്ഡാണ് നിലവിലുള്ളത്. അത് താനായിട്ട് നശിപ്പിക്കില്ല.. വട്ടിയൂര്ക്കാവിലെ ജയമാണ് പ്രധാനം. ഇവിടെ ആര് സ്ഥാനാര്ഥിയായാലും അവരെ പിന്തുണക്കുമെന്നും മുരളീധരന് പറഞ്ഞു.
വി. മുരളീധരനും കെ. സുരേന്ദ്രനുമെതിരെ പരാതി
കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസിൽ പരാതി. വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകർക്കുമെതിരെ കേസ് എടുത്തതിൽ പ്രതിഷേധം തുടരുകയാണ്. വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപെടുന്നു. കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയർമാനും, പാലക്കാട് […]
നെടുങ്കണ്ടം കസ്റ്റഡി മരണം; ഡ്രൈവര് നിയാസും എ.എസ്.ഐയും കീഴടങ്ങി
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില് ക്രൈംബ്രഞ്ച് അന്വേഷണസംഘം മുമ്പാകെ രണ്ട് പ്രതികള് കൂടി ഹാജരായി. പൊലീസ് ഡ്രൈവര് നിയാസ്, എ.എസ്.ഐ റെജിമോന് എന്നിവരുടെ അറസ്റ്റ് ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. റിമാന്ഡില് കഴിയുന്ന എസ്.ഐ കെ.എ സാബുവിനെ കസ്റ്റഡിയില് ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിച്ചേക്കും. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജകുമാറിനെ കസ്റ്റഡിയില് അതിക്രൂരമായി മര്ദ്ദിച്ച ഡ്രൈവര് നിയാസ്, എ.എസ്.ഐ റെജിമോന് എന്നിവരാണ് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം മുമ്പാകെ നെടുങ്കണ്ടം ഗസ്റ്റ് ഹൌസില് ഹാജരായത്. വിശദമായ ചോദ്യം ചെയ്യലിനു […]