ബീഹാറില് കൊടും ചൂട് തുടരുന്നു. ഉഷ്ണ തരംഗത്തില് മരിച്ചവരുടെ എണ്ണം 184 ആയി. 45 ഡിഗ്രി സെല്ഷ്യസാണ് താപനില. സംസ്ഥാനത്ത് ഏറ്റവും കൂടുതല് താപനില രേഖപ്പെടുത്തിയ ഗയയില് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ സൂര്യാഘാതമേറ്റ് മരിച്ചത് 35 പേരാണ്. ചൂട് കണക്കിലെടുത്ത് ഈ മാസം 22 വരെ സര്ക്കാര് സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചു.
Related News
സിമിയുടെ മുന് നേതാവിനെ ഇടതു മുന്നണി മന്ത്രി സ്ഥാനം നല്കി ആദരിച്ചു: കെ.പി ശശികല
സിമിയുടെ മുന് നേതാവിനെ ഇടതു മുന്നണി മന്ത്രി സ്ഥാനം നല്കി ആദരിച്ചതായി കെ.പി ശശികല. ആര്.എസ്.എസുമായി എതെങ്കിലും തരത്തില് ബന്ധമുള്ളവരുടെ കുടുംബങ്ങളെ പോലും താറടിച്ച് കാണിക്കുന്നവര് സിമിയുടെ ഉന്നത നേതാവിനെ കൂടെ പിടിച്ചിരുത്തി മന്ത്രി സ്ഥാനം വരെ കൊടുക്കുകയാണെന്നായിരുന്നു ശശികലയുടെ വിമര്ശനം. കോഴിക്കോട് നടന്ന പരിപാടിയില് സംസാരിക്കുകയായിരുന്നു ശശികല.
പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സാധ്യത; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും.പതിനഞ്ച് സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പരിഗണന കിട്ടിയേക്കുമെന്നാണ് വിവരം. സ്ഥാനാർത്ഥി പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടായേക്കും. സ്ഥാനാര്ത്ഥിനിര്ണയത്തിനായി മാനദണ്ഡങ്ങള് പ്രകാരം തീരുമാനമെടുക്കാന് സിപിഐഎം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. എത്ര എംഎല്എമാര് മത്സരിക്കണം, വനിതാ പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങള് സെക്രട്ടറിയേറ്റ് തീരുമാനിക്കും. സ്ഥാനാര്ഥി […]
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ദേശീയ പാതയില് തിരുവണ്ണൂര് കശുവണ്ടി കമ്ബനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം . കൊയിലാണ്ടി കാപ്പാട് ഗവണ്മെന്റ് മാപ്പിള യുപി സ്കൂളിന് സമീപം താഴെപ്പുരയില് (അല്ഫജര്) അബ്ദുല് മജീദിന്റെയും സഫീനയുടെയും മകന് മനാസിര് (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. പരുക്കേറ്റ മനാസിറിനെ കോഴിക്കോട് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അല്ഫജര്, നീദ എന്നിവര് മനാസിറിന്റെ സഹോദരങ്ങളാണ്.