India National

ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഇന്ത്യാടുഡേ എക്‌സിറ്റ് പോള്‍

ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. ബി.ജെ.പിക്ക് 32 മുതല്‍ 44 വരെ സീറ്റുകല്‍ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 30 മുതല്‍ 42 സീറ്റുവരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു.

90 അംഗ ഹരിയാന നിയമസഭയില്‍ 45 അഞ്ച് സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 47 സീറ്റുകള്‍ നേടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസിനാകട്ടെ 15 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് 42 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) ആറ് മുതല്‍ 10 സീറ്റുകള്‍ വരെ നേടുമെന്നും മറ്റുള്ളവരെല്ലാം ചേര്‍ന്ന് 6-10 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. ഹരിയാനയില്‍ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നായിരുന്നു ഇതുവരെയുള്ള അഭിപ്രായ സര്‍വേകളൊക്കെ പ്രവചിച്ചിരുന്നത്.